നിവിൻ പോളി നായകനായി എത്തുന്ന തുറമുഖം ഉടൻ തിയേറ്ററുകളിൽ. മാർച്ച് പത്തിനാണ് സിനിമ പുറത്തിറങ്ങുന്നത്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം. ലിസ്റ്റിൻ സ്റ്റീഫൻ്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.
നാല്പതുകളിലെ കൊച്ചി തുറമുഖവും, മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 1920കളിൽ പുതിയ കൊച്ചി തുറമുഖത്തെയാണ് ചിത്രത്തിൽ പുനരാവിഷ്കരിക്കുന്നത്.
ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.