സിദ്ധാർത്ഥ്-കിയാര വിവാഹം താർ മരുഭൂമിയിൽ

വീണ്ടും ഒരു താരവിവാഹം കൂ‌ടി അരങ്ങേറുക്കയാണ്. ബോളിവുഡ് താരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും തങ്ങളുടെ വിവാഹത്തിന്റെ തിരക്കിലാണ്. ഫെബ്രുവരി 4 മുതൽ 6 വരെ രാജസ്ഥാനിലെ ജയ്സാൽമേറിലുള്ള സൂര്യഘട്ട് പാലസിൽ വെച്ചാണ് അത്യാർഭാഢപൂർണമായ വിവാഹം നടക്കുന്നത്.

താർ മരുഭൂമിയില മനോഹര കവാടമായ സൂര്യഘട്ടിൽ വച്ചാണ് ഇവരുടെ വിവാഹം നടക്കുക. ഇവിടെയുള്ള ഏറ്റവും വില കുറഞ്ഞ മുറിയിൽ ഒരു
ദിവസ വാടക തന്നെ 20,000 രൂപയാണ്. അതിഥികൾക്ക് ഡെസർട്ട് സഫാരിയും പ്രത്യേക സ്പായും കിയാരയും സിദ്ധാർത്ഥും ഒരുക്കുന്നുണ്ട്.

പരമ്പരാഗത ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം. ഫെബ്രുവരി 4, 5 തീയ്യതികളിൽ സംഗീത്, ഹൽദി ചടങ്ങുകൾ നടക്കും. ഫെബ്രുവരി 6 നാണ് വിവാഹ ചടങ്ങുകൾ.

kiara adwanisidarth malhotrawedding
Comments (0)
Add Comment