മലയാളി പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച് ‘രോമാഞ്ചം’ ഒടിടിയിലേക്ക്. ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം എറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനം ആയിട്ടില്ല.
സൗബിന്‍ ഷാഹീര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മൂന്നു കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ഒരു മാസം കൊണ്ട് ബോക്സ് ഓഫീസില്‍ നിന്ന് 62 കോടി രൂപയാണ് ‘രോമാഞ്ചം’ നേടിയിരിക്കുന്നത്. ജിത്തു മാധവനാണ് സംവിധാനം.