കയ്യില്‍ കാശില്ലെങ്കില്‍ വേണ്ട. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട കുറച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി കൊടുത്താല്‍ മതി. വയറു നിറച്ച് ഭക്ഷണം തരുന്ന ഒരിടമുണ്ട് ഒഡീഷയില്‍. സംഗതി ലാഭമാണെന്നു കരുതി കുറച്ചാളുകളെങ്കിലും മെനക്കെട്ട് വഴിയരികിലെ പ്ലാസ്റ്റിക് പെറുക്കി കൊണ്ടു പോയി കൊടുക്കും. അല്ലെങ്കില്‍ ഒരൂണിനു വേണ്ടീ കയ്യില്‍ കിട്ടുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വലിച്ചറിയാതെ സൂക്ഷിക്കും. നല്ല ഒന്നാന്തരം പദ്ധതി തന്നെയാണിത്.
യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പദ്ധതിയുടെ കൂടെ സര്‍ക്കാരിന്റെ ആഹാര്‍ സ്‌കീം ബന്ധപ്പെടുത്തിയാണ് മീല്‍ ഫോര്‍ പ്ലാസ്റ്റിക് എന്ന സംരംഭം നടത്തുന്നത്.
പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം എന്ന ആശയത്തോടൊപ്പം ഭക്ഷ്യസുരക്ഷയും നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭുവനേശ്വറിലും ഈ സൗകര്യം ലഭ്യമാണെന്നാണ് വിവരം.
ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്തായാലും ഇങ്ങനെയൊരു പദ്ധതി പ്ലാസ്റ്റിക് മാലിന്യം കൂടുതലുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നത് വയറു നിറയാനും പരിസരം ശുചിയാക്കാനും നല്ലതാണെന്ന് പറഞ്ഞാല്‍ ആരാ അന്തം വിടാത്തത്