നീറ്റ് പിജി പരീക്ഷ 2020 ജനുവരി അഞ്ചിന്

നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ (എന്‍ബിഇ) നീറ്റ് പിജി പരീക്ഷ 2020 ജനുവരി അഞ്ചിന് നടത്തും. അപേക്ഷാ ഫോം നവംബര്‍ ആദ്യവാരം ലഭ്യമാകും. ഡിസംബര്‍ അവസാനം അഡ്മിറ്റ് കാര്‍ഡ് ലഭിക്കും വിധമാണ് http://natboard.edu.in ല്‍ പരീക്ഷാ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ, ഡീംഡ്, സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളുടെ മെഡിക്കല്‍ കോളേജുകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം എന്‍ബിഇയുടെ യുടെ നീറ്റ് അടിസ്ഥാനമാക്കിയായിരിക്കും. മൂന്നരമണിക്കൂര്‍ പരീക്ഷയ്ക്ക് 300 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും.

കഴിഞ്ഞ തവണ രാജ്യത്തെ 167 സിറ്റികളിലായി നടത്തിയ നീറ്റ് പിജി 1,48, 000 പേരാണ് എഴുതിയത്. പരീക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ഉടന്‍ nbe.edu.in വെബ്സൈറ്റില്‍ ലഭ്യമാകും. കഴിഞ്ഞ തവണ കേരളത്തില്‍നിന്ന് 8573 പേര്‍ എഴുതിയതില്‍ 6441 പേര്‍ നീറ്റ് പിജി യോഗ്യത നേടിയിരുന്നു.

നീറ്റ് പിജിക്കൊപ്പം മറ്റ് പരീക്ഷകളുടെയും തീയതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നീറ്റ് എംഡിഎസ് , എഫ്എംജിഇ, പിഡിസിഇടി എന്നിവയുടെ പരീക്ഷകള്‍ ഡിസംബര്‍ 20ന് നടത്തുമെന്നാണ് എന്‍ബിഇ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.

http://natboard.edu.inneetneet 2020neet entranceneet pg
Comments (0)
Add Comment