‘മാളികപ്പുറം’ ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം ഒടിടിയിലേക്ക്. ഇന്ന് മുതൽ സിനിമ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ കാണാന്‍ കഴിയും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും.

അന്യഭാഷകളിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിഷ്ണു ശശി ശങ്കർ ആണ് സംവിധായകൻ. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബർ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം നൂറ് കോടി ക്ലബിൽ ഇടം നേടിയിരുന്നു.

100 crore clubmalikapuramOTTunni mukudhan
Comments (0)
Add Comment