ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് കൂട്ടുകെട്ട് ചിത്രമായ ‘ഖാലി പേഴ്സ് ഓഫ് ദി ബില്യ നേഴ്സ്’ മാർച്ചിൽ റിലീസ് ചെയ്യും. മാർച്ച് പത്തിനാണ് തിയേറ്ററുകളിൽ എത്തുന്നത്. നവാഗതനായ മാക്സ്‌വെൽ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്നത്.
മോഹൻലാലും ശ്രീനിവാസനും അവതരിപ്പിച്ച ദാസനെയും വിജയനെയും പുതിയ തലമുറയിലെ കഥാപാത്രങ്ങളായി ആവിഷ്കരിക്കുവാണ്. ബിബിൻ ദാസും, ബിബിൻ വിജയ്യും എന്നാണ് ധ്യാൻ ശീനിവാസനും അജു വർഗീസും അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ജഗദീഷ്, ധർമ്മജൻ ബൊൾഗാട്ടി, രമേഷ് പിഷാരടി, അഹമ്മദ് സിദ്ദിഖ്, റാഫി, മേജർ രവി, സോഹൻ സീനുലാൽ, ഇടവേള ബാബു, സരയൂ, രഞ്ജിനി ഹരിദാസ്, നീനാക്കുറുപ്പ്, ദീപ്തി കല്യാണി എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.