ജോലി അന്വേഷിക്കുന്നവരാണോ? സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം!

ജോലി അന്വേഷിക്കുന്നവരാണോ? കേരളാ ഗവണ്‍മെന്റ് നൈപുണ്യ വികസന മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലക സംവിധാനമായ സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകരെയും തൊഴില്‍ ദാതാക്കളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനും ജോലി/ കമ്പനി/യോഗ്യത/ സ്ഥലം ഇവയ്ക്കനുസരിച്ച് ജോലികള്‍ തെരഞ്ഞെടുക്കാനും യോഗ്യതയനുസരിച്ച് ജോലികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും വെബ്സൈറ്റില്‍ സൗകര്യമുണ്ട്.

സ്വയം സംരംഭകരാകാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും തൊഴില്‍ ദാതാവായും രജിസ്റ്റര്‍ ചെയ്യാം. വിവിധ കമ്പനികളുടെ തൊഴില്‍മേളകളുടെ വിശ്വദാംശങ്ങളും തൊഴിലന്വേഷകര്‍ക്ക് ഉപയോഗപ്രദമായ മറ്റു വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കുള്ള ലിങ്കും വെബ്സൈറ്റില്‍ ലഭ്യമാണ്

jobjob portaloportunitiesstate job portal
Comments (0)
Add Comment