പൃഥ്വിരാജും, ബേസിൽ ജോസഫും ഒന്നിക്കുന്നു. ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്‌ത വിപിൻ ദാസാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.
വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള കോമഡിയും കേന്ദ്രവുമായിരിക്കും ഈ ചിത്രമെന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രത്തിൽ ബേസിൽ നായകനായി എത്തുമ്പോൾ പൃഥ്വിരാജ് പ്രതിനായകനാകുമെന്നാണ് റിപ്പോർട്ട്.
വിലയത്ത് ബുദ്ധ’, ‘ആടുജീവിതം’, പാൻ-ഇന്ത്യൻ സിനിമ ‘സലാർ’ എന്നിവയുൾപ്പെടെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ആവേശകരമായ ഒരു നിരയാണ് പൃഥ്വിരാജിന് ഉളളത്. കൂടാതെ, ‘ലൂസിഫർ 2,എമ്പുരാൻ’, ‘ടൈസൺ’ എന്നീ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ്.
‘കഠിന കഡോരമീ അന്ധകദാഹം’, ‘അജയന്റെ രണ്ടാം മോചനം’, തുടങ്ങി നിരവധി പ്രതീക്ഷ നൽകുന്ന പ്രോജക്ടുകളിലും ബേസിൽ ജോസഫ് പ്രവർത്തിക്കുന്നുണ്ട്.