സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്.കൂടിയത് 840 രൂപ
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. രണ്ട് ദിവസത്തെ ഇടിവിന് ശേഷം വെളളിയാഴ്ച ഉയര്‍ന്ന സ്വര്‍ണവില ഇന്നും മുന്നോട്ട് തന്നെ. 840 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചിരിക്കുന്നത്.ഇനിയും വില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വില ഉയരുന്ന സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ വില്‍ക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. അമേരിക്കയിലുണ്ടാകുന്ന സാമ്പത്തിക വ്യതിയാനങ്ങളാണ് വിലവര്‍ധനവിന് പിന്നിലെ പ്രധാന കാരണമായി കണക്കാക്കുന്നത്.
കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുകയാണ്; ഒരു പവന് 1,03,000 രൂപയും ഗ്രാമിന് 12,875 രൂപയുമാണ് വില, 24 കാരറ്റ് സ്വർണ്ണത്തിന് ഇത് യഥാക്രമം 1,12,368 രൂപയും 14,046 രൂപയുമാണ്,