ഇവിടങ്ങളില്‍ നമുക്കിഷ്ടമുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കാനാകില്ല!!!

ഭക്ഷണം കഴിക്കാനും പുതുരുചികള്‍ ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. വിദേശയാത്രയ്ക്കു പോകുമ്പോള്‍ അവിടുത്തെ രുചികള്‍ തേടിച്ചെല്ലാറുമുണ്ട് മലയാളികള്‍. എന്നാല്‍ ചില രാജ്യങ്ങളില്‍ ചെന്ന് നമുക്കിഷ്ടപ്പെട്ട ഭക്ഷണം ചോദിച്ചാല്‍ കിട്ടണമെന്നില്ല. നമുക്കിഷ്ടമുള്ള പല ഭക്ഷണങ്ങളും ചില രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. ചില ഭക്ഷണങ്ങള്‍ ഉപയോഗ യോഗ്യമല്ലാത്തതിനാലും, മതപരമായ ചില കാരണങ്ങളാലുമാണ് നിരോധനം. ചിലയിടങ്ങളില്‍ ഇത്തരത്തില്‍ നിരോധിക്കപ്പെട്ട ഭക്ഷണങ്ങളറിയൂ…

സൊമാലിയയില്‍ സമൂസ

സൊമാലിയയില്‍ ചെന്ന് സമൂസകഴിക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല. 2011 മുതല്‍ സൊമാലിയയില്‍ സമൂസ നിരോധിച്ചതാണത്രേ. ത്രികോണം, ക്രിസ്ത്യന്‍ അടയാളമാണെന്ന മതവാദികളുടെ ആരോപണത്തെ തുടര്‍ന്നാണ് ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയത്.

സിംഗപ്പൂരില്‍ ച്യൂയിങ് ഗം

1992 മുതല്‍ സിംഗപ്പൂരില്‍ ച്യൂയിങ് ഗം നിരോധിക്കപ്പെട്ടു്. താമസസ്ഥലങ്ങളിലും പൊതു ഗതാഗത സംവിധാനങ്ങളിലും ശുചീകരണത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനാലാണേ്രത ഈ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് ചില ച്യൂയിങ് ഗം വില്‍പ്പനകള്‍ മാത്രം തിരികെ കൊണ്ടു വന്നു.

തിളപ്പിക്കാത്ത പാല്‍

തിളപ്പിക്കാത്ത പാലും, അതുപയോഗിച്ച് തയ്യാറാക്കിയിട്ടുള്ള ഉല്‍പന്നങ്ങളും അമേരിക്കയിലും കാനഡയിലും നിരോധിച്ചിട്ടുണ്ട്.

കുതിരമാംസം

അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കുതിരയെ കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. കുതിരമാംസം അനുവദനീയമല്ലാത്തതിനാലാണ് ഈ നിരോധനം.

ജെല്ലി മിഠായി

ജെല്ലി കപ്പ് മിഠായികള്‍ യുകെയും യൂറോപ്യന്‍യൂണിയനും നിരോധിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് സുരക്ഷിതമല്ല എന്നതാണ് നിരോധനത്തിനുള്ള കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ അമേരിക്കയില്‍ കിന്‍ഡര്‍ എന്നയിനം മിഠായി യാതൊരു ഗുണവും ഇല്ലെന്ന് കണ്ടെത്തി നിരോധിച്ചു.

ടൊമാറ്റോ സോസ്

ഫ്രാന്‍സില്‍ ടൊമാറ്റോ സോസ് കഴിക്കാന്‍ പാടില്ല. 2011 മുതലാണ് ഈ നിരോധനം വന്നത്. സ്‌കൂളുകളില്‍ ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നിരോധനം.

bannedbanned foodfood ban
Comments (0)
Add Comment