മാർച്ച് 9 ന് ചതുരം ഒ.ടി.ടിയിൽ

ചതുരം മാർച്ച് 9 ന് ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. സ്വാസിക, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രം. സിദ്ധാര്‍ഥ് ഭരതനാണ് സംവിധാനം.‘നിദ്ര’, ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘വര്‍ണ്ണ്യത്തില്‍ ആശങ്ക’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണിത്.

ശാന്തി ബാലചന്ദ്രന്‍, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീത അജിത്ത്, ജോര്‍ജ് സാന്റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവർ ചേർന്നാണ് നിർമ്മാണം.

chathurammarch 9OTTsiddarath bharatan
Comments (0)
Add Comment