മികച്ച സ്ഥാപനങ്ങളില്‍ ഡിസൈന്‍ ഉപരിപഠനത്തിനായുള്ള കോമണ്‍ എന്‍ട്രന്‍സ് എക്‌സാം ഫോര്‍ ഡിസൈന്‍ (സീഡ്-2020) പരീക്ഷയുടെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ഐഐടി ബോംബെ പ്രസിദ്ധീകരിച്ചു. ഡിസൈന്‍ രംഗത്ത് എംഡിസ്, പിഎച്ച്ഡി പഠനത്തിനുള്ള സീഡിന് ഒക്ടൊബര്‍ ഒമ്പതു മുതല്‍ നവംബര്‍ ഒമ്പതുവരെ ഓണ്‍ലൈനായി www.ceed.iitb.ac.in ല്‍ അപേക്ഷിക്കാം. 500 രൂപ ലേറ്റ് ഫീസ് നല്‍കി നവംബര്‍ 16 വരെ അപേക്ഷിക്കാം. രണ്ട് ഭാഗങ്ങളുള്ള മൂന്ന് മണിക്കൂര്‍ പരീക്ഷ ജനുവരി 18ന് രാവിലെ 10 മുതല്‍ ഒന്നു വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. അഡ്മിറ്റ് കാര്‍ഡ് ജനുവരി ഒന്നു മുതല്‍ ലഭിക്കും. പരീക്ഷാ ഫലം മാര്‍ച്ച് നാലിന് പ്രസിദ്ധീകരിക്കും.
യോഗ്യത
ബിരുദം / 3 വര്‍ഷ ഡിപ്ലോമ / പിജി 2020 ജൂലൈയില്‍ ഫൈനല്‍ പരീക്ഷയെഴുതിയാലും മതി. 5 വര്‍ഷ ജിഡി ആര്‍ട്‌സ് ഡിപ്ലോമ 2020 ജൂലൈയില്‍ പൂര്‍ത്തീകരിക്കുന്നവരെയും പരിഗണിക്കും. പ്രായപരിധിയില്ല. എത്ര തവണയും എഴുതാം. സീഡ് സ്‌കോറിനെ അടിസ്ഥാനമാക്കിയുള്ള പ്രവേശനം ഓരോ സ്ഥാപനങ്ങളിലും വ്യത്യസ്ത രീതിയിലായിരിക്കും.
പരീക്ഷയ്ക്ക് 2 ഭാഗങ്ങള്‍
പാര്‍ട്ട് എ: ഒരു മണിക്കൂര്‍ ഓണ്‍ലൈന്‍ ഒബ്‌ജെക്ടീവ് ടൈപ്പ് പരീക്ഷ. പൊതുവിജ്ഞാനം, ദൃശ്യവിശകലനം, യുക്തിവിശകലനം, രൂപകല്‍പന, ഭാഷാശേഷി എന്നീ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. വെര്‍ച്വല്‍ കീപാഡ് ഉപയോഗിച്ചു ചെയ്യേണ്ട ഗണിതചോദ്യങ്ങളുമുണ്ടാകും.
പാര്‍ട്ട് ബി: രണ്ടു മണിക്കൂര്‍ എഴുത്തുപരീക്ഷ. ഡിസൈന്‍, ഡ്രോയിങ് അഭിരുചി, ആശയ വിനിമയം, നിര്‍ധാരണ ശേഷി എന്നിവ വിലയിരുത്തും. ചോദ്യങ്ങള്‍ കംപ്യൂട്ടറില്‍ തെളിയും. ഉത്തരമെഴുതേണ്ടത് പ്രത്യേക ബുക്കിലാണ്.
പാര്‍ട്ട് എയില്‍ നിശ്ചിത മാര്‍ക്കുണ്ടെങ്കില്‍ മാത്രമേ പാര്‍ട് ബി ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തൂ. പാര്‍ട് ബിയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സീഡ് സ്‌കോര്‍ നിശ്ചയിക്കുന്നത്.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍- എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍. അപേക്ഷാ ഫീസ് :പരീക്ഷാഫീസ്: 2600 രൂപ; പെണ്‍കുട്ടികള്‍ക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്കും 1300 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +912225764063/9093/9094. ഇ മെയില്‍:ceed@iitb.ac.in
വെബ്സൈറ്റ് : www.ceed.iitb.ac.in