കൊച്ചിയിൽ ബ്രഹ്മപുരത്ത് ഉണ്ടായ തീപിടിത്തം സിനിമയാകുന്നു. കലാഭവൻ ഷാജോൺ ആണ് നായകനാകുന്നത്. ‘ഇതുവരെ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
ചിത്രീകരണം മറയൂരിൽ തുടക്കമായി. അനിൽ തോമസാണ് സംവിധാനം. പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾക്കുണ്ടാകുന്ന രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.