കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രത്തിന് ഒരുങ്ങി ആസിഫ് അലി. ‘ടിക്കി ടാക്ക’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. സംവിധാനം രോഹിത്ത് വി.എസ്.
ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഗബ്ബി, നസ്ലൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷൻ എന്റർടൈനർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടട്ടില്ല. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഈ വർഷം തന്നെ തിയേറ്ററുകളിൽ എത്തും.