ഷൂട്ടിങ്ങിനിടെ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് പരിക്കേറ്റു. ഹൈദരാബാദിൽ വച്ചാണ് സംഭവം. പ്രൊജക്റ്റ് കെയുടെ ഷൂട്ടിങ്ങിനിടെയാണ്
അപകടം ഉണ്ടായത്.
പരിക്കേറ്റതിനെ തുടർന്ന് അമിതാഭ് ബച്ചൻ ഹൈദരാബാദിൽനിന്ന് മുംബൈയിലേക്ക് പോയി. ഷൂട്ടിങ്ങ് നിർത്തി വച്ചിരിക്കുകയാണ്. വേദനയുണ്ടെന്നും, നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അമിതാഭ് ബച്ചൻ പറഞ്ഞു. ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കുകയാണ്.