സെക്കന്റ് ഹാന്റ് വസ്ത്രങ്ങള്‍ വാങ്ങുന്ന അമേരിക്കക്കാര്‍!!!

സെക്കന്റ് ഹാന്റ് വസ്ത്രങ്ങള്‍ വാങ്ങിക്കുന്നതിനെപ്പറ്റി ചിന്തിച്ചുനോക്കു, അതും സാമ്പത്തികമായി വളരെ മുന്നില്‍ നില്‍ക്കുന്നവര്‍!!! അമേരിക്കയിലാണ് ഈ പുതിയ ട്രന്റ്!

അമേരിക്കയില്‍ സെക്കന്റ് ഹാന്റ് വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ വസ്ത്ര വിപണിയേക്കാള്‍ 21 ശതമാനം വര്‍ധനവാണ് സെക്കന്‍ഡ് ഹാന്റ് വസ്ത്രങ്ങള്‍ക്കുള്ളത്. ഏകദേശം 24 ബില്ല്യണ്‍ ഡോളറിന്റെ മൂല്യമാണ് സെക്കന്റ് ഹാന്‍ഡ് വിപണിക്ക് യു.എസ്സിലുള്ളത്.

ചിലവു കുറവ്, മലിനീകരണം കുറയ്ക്കല്‍, പരിസ്ഥിതി സൗഹൃദം എന്നിവയാണ് സെക്കന്റ് ഹാന്റ് വസ്ത്രങ്ങളില്‍ ജനങ്ങള്‍ക്ക് പ്രിയമേറാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുടുംബത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ വാങ്ങാനുള്ള പിന്തുണ ലഭിക്കുന്നതെന്നും പുതുതലമുറ ഇത്തരം വസ്ത്രങ്ങള്‍ വാങ്ങുന്നതില്‍ വളരെ മുന്നിലാണെന്നും യു.കെ ആസ്ഥാനമായ വേസ്റ്റ് മാനജ് മെന്റ് കമ്പനിബിസിനസ് വേസ്റ്റ് ഡോട്കോ യുകെ നടത്തിയ പഠനത്തില്‍ പറയുന്നു.

16 മുതല്‍ 21 വയസ്സുവരെ പ്രായമുള്ള യുവാക്കളില്‍ 80 ശതമാനം പേരും ഇത്തരം വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നു. 60 വയസ്സുവരെയുള്ള 91 ശതമാനം പേരും സെക്കന്റ് ഹാന്റ് വസ്ത്രം വാങ്ങുന്നവരാണ്

americanew trendsecond hand dress
Comments (0)
Add Comment