ബോളിവുഡിലേക്ക് ഇല്ല, ജവാനിലെ അതിഥി വേഷം നിരസിച്ച് അല്ലു അർജുൻ

ഷാറൂഖ് ഖാൻ നായകനായി എത്തുന്ന ബോളിവു‍ഡ് ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജവാൻ. ചിത്രത്തിൽ അല്ലു അർജുൻ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോ താരം ചിത്രത്തിൽ അഭിനയിക്കുന്നില്ല എന്ന് വ്യക്തമാക്കി. ചിത്രത്തിലെ സുപ്രധാന രംഗത്തിലേക്കാണ് അല്ലു അർജുനെ ക്ഷണിച്ചത്.

ചിത്രത്തിന്റെ നിർമാതക്കാൾക്കൊപ്പമാണ് സിനിമയുടെ കഥ താരം കേ‌ട്ടത്. പക്ഷേ പുഷ്പ 2 ന്റെ തിരക്കിലാണെന്നും, പുഷ്പ കഴിഞ്ഞിതിന് ശേഷം മാത്രമെ മറ്റ് ചിത്രങ്ങൾ നോക്കുന്നു എന്ന് അല്ലു അർജുൻ വ്യക്തമാക്കി.

ഷാരൂഖാനൊപ്പം നയൻതാരയും വിജയ് സേതുപതിയുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലുമാണ് ചിത്രം എത്തുന്നത്.

Allu ArjunJawanNayantharasharukh khanvijay sethupathy
Comments (0)
Add Comment