നടൻ സുബീഷ് സുധി ഇനി നായക വേഷത്തിലേക്ക്. മലയാളത്തിൽ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടൻ ആണ് സുബീഷ് സുധി. സംവിധായകന്‍ ലാല്‍ ജോസാണ് ഇക്കാര്യം പങ്കുവെച്ചത്. സിനിമയിലെത്തി പതിനാറ് വര്‍ഷം പിന്നിടുമ്പോഴാണ് നടനെ തേടി ആദ്യത്തെ നായക വേഷം എത്തുന്നത്.
2006 ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് സുബീഷ് മലയാളി പ്രേക്ഷകരിലേക്ക് എത്തുന്നത്. ലാൽ ജോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.