മലയാളി പ്രേക്ഷകർക്ക് അന്നും ഇന്നും പ്രിയങ്കരിയായ താരമാണ് നമ്മുടെ ശ്വേത മേനോൻ. നടിയും മോഡലുമായ താരം ബോളിവുഡിലും തന്റെ കഴിവുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ മോഹൻലാൽ ശ്വേത മേനോന് വിവാഹ ആലോചനയുമായി എത്തിയിരുന്നു വാർത്തയാണ് സോഷ്യൽ മീഡിയിൽ വെെറലായിരിക്കുന്നത്.
ഇതിന് എതിരെ താരം പ്രതികരിച്ച് ഫേസ്ബുക്കിൽ പോസറ്റ് ഇട്ടു. ഒരു സോഷ്യൽ മീഡിയ പേജിൽ വന്ന വാർത്തയുടെ തലക്കെട്ടിന് ഏതിരെയാൈണ് താരം പ്രതികരിച്ചത്. തലക്കെട്ടിന് ഒപ്പം ശ്വേതയുടെയും മോഹൻലാലിന്റേയും ചിത്രവുമുണ്ട്.
ഈ വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് ശ്വേതയുടെ പോസ്റ്റിൽ വ്യക്തമാക്കി. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നതിൽ തല്പരരായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് വായനക്കാർ ഉണ്ടെന്നു കരുതി സ്ത്രീകളെ അപമാനിക്കാൻ നിങ്ങൾക്കധികാരമില്ല’ എന്ന് ശ്വേത ചുണ്ടിക്കാട്ടി.
‘ഇത്തരം വാർത്ത എടുത്തുമാറ്റിയില്ലെങ്കിൽ, നിയമനടപടി നേരിടാൻ തയാറായിക്കൊള്ളൂ’ എന്ന് ഈ വാർത്താ ലിങ്കിൽ ശ്വേത കമന്റ് ചെയ്തിട്ടുമുണ്ട്. സ്ത്രീകളെ ബഹുമാനിക്കൂ, അവരെ ബാധിക്കുന്ന നുണകളും കിംവദന്തികളും പ്രചരിപ്പിക്കാതിരിക്കൂ എന്നും ശ്വേത പറഞ്ഞു.