തമിഴ് സിനിമയിലെ ഒരു ഓൾ റൗണ്ടർ ഹാസ്യ നടനാണ് നടൻ പ്രേംജി. താരത്തിന്റെയും ഗായിക വിനൈത ശിവകുമാറിന്റെയും വിവാഹം രഹസ്യമായി കഴിഞ്ഞുവെന്ന് വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വെെറലായിരിക്കുന്നത്.
വിനൈതയുടെ പോസ്റ്റ് വൈറലായതോടെയാണ് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചുവെന്ന് വാർത്ത പുറത്ത് വന്നത്.
വിനെെതയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രേംജിക്കൊപ്പം നിൽക്കുന്ന ചിത്രത്തിന് റീയൂണിറ്റഡ് വിത്ത് പുരുഷൻ എന്നാണ് വിനൈത ക്യാപ്ഷൻ കൊടുത്തത്. ഇതാണ് ആരാധകരിൽ സംശയം ഉയർത്തിയത്.
2003 മുതലാണ് സിനിമയിൽ പ്രേംജി സജീവമായി തുടങ്ങിയത്. ഹാസ്യനടൻ എന്ന് കൂടാതെ സംഗീതസംവിധായകൻ, ഗായകൻ എന്നീ നിലകളിലും തമിഴ് സിനിമലോകത്ത് തിളങ്ങുന്ന താരം കൂടിയാണ് ഇദ്ദേഹം.