സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, ഷെെജു കുറുപ്പ് എന്നി കൂടുകെട്ടിലെ ആദ്യ ചിത്രമായ എങ്കിലും ചന്ദ്രികേ.. തിയേറ്ററുകളിൽ. ഫ്രബ്രുവരി 10 നാണ് ചിത്രം റീലിസ് ചെയ്യുന്നത്. വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.
ഫ്രെെഡേ ഫീലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ പ്രദർശനം. നവാഗതനായ ആദിത്യൻ ചന്ദ്രശേഖരനാണ് സംവിധാനം.
തികച്ചും ഒരു ഫാമിലി കോമഡി ചിത്രമാണിത്. മലബാറിലെ ഒരു ഗ്രാമത്തിൽ വിവാഹവുമായി ബന്ധപ്പെട്ട് മൂന്ന് സുഹ്യത്തുകൾ തമ്മിൽ അരങ്ങേറുന്ന ചില സംഭവമാണ് ചിത്രത്തിന്റെ കഥ. പയ്യന്നൂരിലാണ് ചിത്രീകരണം നടന്നത്. തൻവി റാം, നിരഞ്ജനാ അനൂപ് ആണ് ചിത്രത്തിലെ നായികമാർ.