ഇളയദളപതി വിജയ് ചിത്രം കാവലൻ റീ-റിലിസിന് ഒരുങ്ങുന്നു. ഫെബ്രുവരി 10നാണ് തിയേറ്റർ റിലീസ്. 100ലധികം സെന്ററുകളിലായിട്ടാണ് പ്രദർശനം.11 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്.
സിദ്ദിഖിന്റെ സംവിധാനത്തിൽ 2011 ജനുവരി 15നാണ് ചിത്രം റിലീസ് ചെയ്തത്. മലയാള ചിത്രം ‘ബോഡിഗാർഡ്’ന്റെ തമിഴ് റീമേക്കാണ് ‘കാവലൻ’. ദിലീപും നയൻതാരയും ജോഡികളായെത്തിയ ബോഡിഗാർഡിൽ തമിഴിൽ വിജയും അസിനുമാണ് അഭിനയിച്ചത്.