ഈ വർഷത്തെ ആദ്യ താരവിവാഹം, ക്രിക്കറ്റ് താരം കെ.എൽ. രാഹുലും നടി അതിയ ഷെട്ടിയും വിവാഹിതരാവുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും നടി അതിയ ഷെട്ടിയും വിവാഹിതരാവുന്നു. ഏറെനാളുകളായി അതിയയും രാഹുലും പ്രണയത്തിലാണ്. നടൻ സുനിൽ ഷെട്ടിയുടെ മകളാണ് അതിയ ഷെട്ടി.

ഈ മാസം 23 നാണ് ഇരുവരും തമ്മിലുളള വിവാഹം. ജനുവരി 21 നാണ് വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിക്കുക. സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസിലാണ് വിവാഹം. കഴിഞ്ഞ വർഷമാണ് ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഇരുവരും ഒന്നിച്ച് സാമൂഹികമാധ്യമങ്ങളിലും ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

നിലവിൽ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്കായി കളിച്ചു കൊണ്ടിരിക്കുകയാണ് രാഹുൽ. പരമ്പരയിലെ നല്ല മത്സരമാണ് രാഹുൽ കാഴ്ച വയ്ക്കുന്നത്.

cricketmoviesamsaaram tv
Comments (0)
Add Comment