ആരാധകർ കാത്തിരുന്ന ജോജു ജോർജ് ചിത്രം ഇരട്ട തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 3ന് ചിത്രം തിയെറ്ററുകളിൽ റീലിസ് ചെയ്യും.

ആദ്യമായാണ് ജോജു ഇരട്ട വേഷത്തിൽ എത്തുന്നത്. രോഹിത് എം.ജി. കൃഷ്‍ണനാണ് സംവിധാനം. ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ‘ഇരട്ട’ നിർമ്മിക്കുന്നത്.

പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. തെന്നിന്ത്യൻ താരം അഞ്ജലിയാണ് ചിത്രത്തിലെ നായിക. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ജോർജ്ജ് ഇരട്ടയായി എത്തുന്നത്.