അസ്ത്രാ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

അസ്ത്രാ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. നടൻ ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്. അമിത് ചക്കാലക്കലാണ് ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിക്കുന്നത്. ആസാദ് അലവിലാണ് സംവിധാനം.

പ്രേം കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട് എന്നിവരാണ് നിർമ്മാതാക്കൾ. കലാഭവൻ ഷാജോൺ, സന്തോഷ്‌ കീഴാറ്റൂർ,ശ്രീകാന്ത് മുരളി,സുധീർ കരമന,അബുസലിം, ജയകൃഷ്ണൻ, രേണു സൗന്ദർ,മേഘനാഥൻ, ചെമ്പിൽ അശോകൻ,പുതുമുഖ താരം ജിജു രാജ്, നീനാക്കുറുപ്പ്, ബിഗ്‌ബോസ് താരം സന്ധ്യാ മനോജ്‌, പരസ്പരം പ്രദീപ്‌, സനൽ കല്ലാട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

AMITH CHAKALKALASTRAFIRST LOOK POSTERjayasurya
Comments (0)
Add Comment