ദളപതി 67 ലെ താരനിര

ഇളയ ദളപതി വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ദളപതി 67 ല്‍ വമ്പൻ താരനിരകൾ. ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമേ മലയാളി താരം മാത്യു തോമസ്, ആക്ഷന്‍കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും.

ഫെബ്രുവരി മൂന്നിന് സിനിമയുടെ ഒരു പ്രൊമോ വീഡിയോ പുറത്തുവിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

dalapathy 67lokesh kanakarajmathew thomassanjay duttVijay
Comments (0)
Add Comment